Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Metrology Department

Kottayam

ഓ​ട്ടോത്തൊ​ഴി​ലാ​ളി​ക​ളെ കു​രു​ക്കി​ലാ​ക്കി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ്

പാ​ലാ: ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ മീ​റ്റ​ര്‍ പ​തി​പ്പി​ക്കു​ന്ന​ത് മാ​സ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​മാ​ക്കി കു​റ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍. മു​ന്‍​പ് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ന​ട​ത്തി​യി​രു​ന്ന മീ​റ്റ​ര്‍ പ​തി​പ്പി​ക്ക​ല്‍ ര​ണ്ടു ദി​വ​സ​മാ​ക്കി ചു​രു​ക്കു​ക​യാ​യി​രു​ന്നു. 100 വ​ണ്ടി​ക​ള്‍​ക്ക് വ​രെ​യാ​ണ് പ​രി​ശോ​ധ​ന​യെ​ങ്കി​ലും അ​തി​ന്‍റെ ര​ണ്ടി​ര​ട്ടി​യ​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെട്ടു.

ചെ​ത്തി​മ​റ്റ​ത്തി​നു സ​മീ​പം പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്രം റോ​ഡി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ഇ​ടു​ങ്ങി​യ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ വാ​ഹ​ന​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ദി​വ​സ​ത്തെ ഓ​ട്ടം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് മീ​റ്റ​ര്‍ പ​തി​പ്പി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓ​ട്ടോ​ക​ളാ​ണ് മീ​റ്റ​ര്‍ പ​തി​ക്കാ​നാ​യി പാ​ലാ​യി​ലെ​ത്തു​ന്ന​ത്. മീ​റ്റ​ര്‍ പ​തി​പ്പി​ക്കു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ഉ​ദ്യോ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

Latest News

Corehub Up